‘ഗരുഡന്‍’; വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്നു

കൊച്ചി: പതിമൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് ‘ഗരുഡന്‍’. കഴിഞ്ഞ മാസം ചിത്രീകരണം ആരംഭിച്ച സിനിമയില്‍ ജൂലൈ ആദ്യമാണ് ബിജു മേനോന്‍ ജോയ്ന്‍ ചെയ്തത്. ഇപ്പോഴിതാ സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ചുള്ള സിനിമയുടെ ലൊക്കേഷന്‍ ഫോട്ടോസും വിഡിയോയുമാണ് പ്രേക്ഷകരുടെ ഇടയില്‍ വൈറല്‍. കൊച്ചിയില്‍ ചിത്രീകരണം നടന്നു വരുന്ന ഈ ചിതത്തില്‍ സുരേഷ് ഗോപിയാണ് ആദ്യം എത്തിച്ചേര്‍ന്നത്. ജിസ് ജോയുടെ ചിത്രം പൂര്‍ത്തിയാക്കിക്കൊണ്ടാണ് ബിജു മേനോന്‍ ഈ ചിത്രത്തില്‍ അഭിനയിച്ചു തുടങ്ങിയത്.

കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ഓഫിസില്‍ നടന്ന ചിത്രീകരണത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചു തുടങ്ങിയത്. വലിയൊരു ജന പങ്കാളിത്തമുള്ള ഒരു രംഗമായിരുന്നു ഇവിടെ ചിത്രീകരിച്ചത്. എസ്പി ഹരീഷ് മാധവ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. കൊമേഴ്‌സ് വിഭാഗം മേധാവി പ്രൊഫസര്‍ നിഷാന്ത് എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്.

ലീഗല്‍ ത്രില്ലര്‍ ചിത്രമായ ഗരുഡനില്‍ പൊലീസ് ഉദ്യോഗസ്ഥനും ഒരു അദ്ധ്യാപകനും തമ്മിലുള്ള നിയമ പോരാട്ടത്തിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള ഒരു നിയമ പോരാട്ടമാണ് ചിത്രത്തിലുടനീളം നില നിര്‍ത്തിയിരിക്കുന്നത്.

ക്രൈം ത്രില്ലര്‍ മോഡലില്‍ ഒരുങ്ങുന്ന ചിത്രം ബിഗ് ബജറ്റിലാണ് നിര്‍മിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സിദ്ദീഖ്, ദിലീഷ് പോത്തന്‍, ജഗദീഷ്, മേജര്‍ രവി, നിഷാന്ത് സാഗര്‍, ജയ്‌സ് ജോസ്, രഞ്ജിത്ത് കങ്കോള്‍, രഞ്ജിനി, മാളവിക എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. എഴുപത് ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ചിത്രീകരണം കൊച്ചിയിലും ഹൈദരാബാദിലുമായി പൂര്‍ത്തിയാകും.

ഗരുഡന്റെ കഥ എഴുതിയിരിക്കുന്നത് ജിനീഷ് എം. ക്യാമറ അജയ് ഡേവിഡ് കാച്ചപ്പിള്ളി, സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് ജേക്ക്‌സ് ബിജോയ്, ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീജിത്ത് സാരംഗ്, കലാ സംവിധാനം അനീസ് നാടോടിയും നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ കോ- പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി. തോമസ്.

അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിന്‍ ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുത്താസ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്‍. മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം സ്റ്റെഫി സേവ്യര്‍, മാര്‍ക്കറ്റിങ് ഒബ്സ്‌ക്യുറ, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് ബിനു ബ്രിങ് ഫോര്‍ത്ത്. ഡിസൈന്‍സ് ആന്റണി സ്റ്റീഫന്‍. പിആര്‍ഒ മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്.

Top