ഗാരത് ബെയിലിന്റെ റയല്‍ മഡ്രിഡ് കരിയര്‍ അവസാനിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഗാരത് ബെയിലിന്റെ റയല്‍ മഡ്രിഡ് കരിയര്‍ അവസാനിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അടുത്ത സീസണ്‍ എത്തുമ്പോഴേക്കും വേറെ ക്ലബ്ബ് കണ്ടെത്താനാണ് റയല്‍ മാന്‍ഡ്രിഡിനോട് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിട്ടതോടെ റയല്‍ മഡ്രിഡിന്റെ കരുത്തുറ്റ താരമായി അറിയപ്പെട്ടിരുന്നത് ബെയിലായിരുന്നു. എന്നാല്‍ ആ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ബെയിലിന് സാധിച്ചില്ല. ഇതിനൊപ്പം പരിശീലകനായി സിനദിന്‍ സിദാന്‍ തിരിച്ചെത്തുകയും ചെയ്തതോടെ ബെയില്‍ റയലില്‍ നിന്ന് പുറത്തുപോകുമെന്ന് സൂചനകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മറ്റ് ക്ലബുകളുമായി കരാര്‍ ചര്‍ച്ച ചെയ്യാന്‍ റയല്‍ തന്നെ ബെയിലിനോട് ആവശ്യപ്പെട്ടത്

Top