വെളുത്തുള്ളി വില കുതിച്ചുയരുന്നു ; കിലോഗ്രാമിന് 200 രൂപ കടന്നു

കൊച്ചി : സംസ്ഥാനത്ത് വെളുത്തുള്ളി വില കത്തിക്കയറുന്നു. വില കിലോഗ്രാമിന് 200 രൂപ കടന്നു. എറണാകുളം മാര്‍ക്കറ്റില്‍ കിലോയ്ക്ക് 170 രൂപയാണ് മൊത്തവില. 175 മുതല്‍ 250 രൂപ വരെ ചില്ലറ വില്‍പ്പന വില.

വെളുത്തുള്ളി കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍, പ്രതികൂല കാലാവസ്ഥമൂലം ഉല്‍പാദനം കുറഞ്ഞതാണ് വില കൂടാന്‍ കാരണം.

രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്കുള്ള വെളുത്തുള്ളി ഇറക്കുമതി ചെയ്യുന്നത്.

Top