ഗാര്‍ഗി കോളേജിലെ സംഭവം; അന്വേഷണ പുരോഗതി തേടി ഡല്‍ഹി ഹൈക്കോടതി

rape

ന്യൂഡല്‍ഹി: ഗാര്‍ഗി കോളജില്‍ നടന്ന സാംസ്‌കാരിക മേളയില്‍ വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ പുരോഗതി വിവരങ്ങള്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിനും സിബിഐക്കും നോട്ടീസ് നല്‍കി. അഭിഭാഷകന്‍ എം.എല്‍ ശര്‍മ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരായ ജി.എസ് സിസ്താനി, സി.ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് നല്‍കിയത്. കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കുമോയെന്ന ആശങ്കയുണ്ടെന്ന് ശര്‍മ വാദിച്ചു.

ഫെബ്രുവരി ആറിനാണ് കേസിനാധാരമായ സംഭവമുണ്ടായത്. ഒരു കൂട്ടം യുവാക്കള്‍ ഗാര്‍ഗി കോളജിലെ ഫെസ്റ്റിന്റെ ഭാഗമായുള്ള ആഘോഷപരിപാടികള്‍ നടക്കുന്നതിനിടയിലേക്ക് അതിക്രമിച്ച് കയറി. ഇവര്‍ മദ്യപിച്ചിരുന്നു. പെണ്‍കുട്ടികളോട് അസഭ്യം പറയുകയും തുടര്‍ന്ന് ക്യാംപസില്‍ക്കയറി വിദ്യാര്‍ഥികളെ കൂട്ട ലൈംഗികാതിക്രമത്തിനിരയാക്കുകയുമായിരുന്നു.

Top