ഗാരെത് ബെയ്ല്‍ ക്ലബ്ബ് വിടില്ല; റയല്‍ മാഡ്രിഡില്‍ തന്നെ തുടരും

ഗാരെത് ബെയ്ല്‍ അടുത്ത സീസണിലും റയല്‍ മാഡ്രിഡില്‍ തന്നെ തുടരുമെന്ന് റിപ്പോര്‍ട്ട്. ഈ സീസണില്‍ ക്ലബ്ബിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ബെയ്‌ലിന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം റയല്‍ വയ്യെകാനോക്കെതിരെ തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ അത് എല്ലാ അര്‍ഥത്തിലും പൂര്‍ണമാവുകയായിരുന്നു. ഇതോടെ ഈ വരുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരം ക്ലബ് വിടുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

മത്സര ശേഷം റയല്‍ മാഡ്രിഡ് പരിശീലകന്‍ സിദാന്‍ ബെയ്ലിന്റെ ഏകാഗ്രതയെ പറ്റി സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ താരം 100 ശതമാനവും റയല്‍ മാഡ്രിഡില്‍ തന്നെയാണ് ശ്രദ്ധ ചെലുത്തുന്നതെന്നും താരത്തിന്റെ ഏജന്റ് പറഞ്ഞു. നിലവിലെ കരാര്‍ പ്രകാരം റയല്‍ മാഡ്രിഡില്‍ ഗാരെത് ബെയ്‌ലിന് 2022വരെ കരാറുണ്ട്. താരത്തിന് റയല്‍ മാഡ്രിഡിലെ കരാര്‍ പൂര്‍ത്തിയാക്കാനാണ് താല്‍പര്യമെന്നും തന്റെ കരിയര്‍ മുഴുവന്‍ റയല്‍ മാഡ്രിഡിന് വേണ്ടി കളിക്കണമെന്നാണ് താരത്തിന്റെ ആഗ്രഹമെന്നും താരത്തിന്റെ ഏജന്റ് പറഞ്ഞു. 2013ലാണ് ലോക റെക്കോര്‍ഡ് തുകക്ക് ടോട്ടന്‍ഹാമില്‍ നിന്ന് ഗാരെത് ബെയ്ല്‍ റയല്‍ മാഡ്രിഡില്‍ എത്തുന്നത്.

Top