ഗാരെത് ബെയ്ല്‍ ഈ സീസണോടെ ടീം വിടുമെന്ന്…

ഗാരെത് ബെയ്ല്‍ ഈ സീസണ്‍ അവസാനത്തോടെ ടീം വിടുമെന്ന സൂചനകള്‍ നല്‍കി കോച്ച് സിനദില്‍ സിദാന്‍. ഇന്ന് സോസിഡാഡിനെതിരെ യുള്ള മത്സരത്തിലും കഴിഞ്ഞ ദിവസം നടന്ന റയല്‍ മാഡ്രിഡിന്റെ ലാ ലീഗ മത്സരത്തിലും സിദാന്‍ ബെയിലിന് അവസരം നല്‍കിയിട്ടില്ല.

ഇത് ബെയിലിന്റെ പിന്മാറ്റത്തിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍. റയോ വയ്യെകാനോക്കെതിരെ റയല്‍ മാന്‍ഡ്രിഡ് തോല്‍വി പറഞ്ഞ മത്സരത്തില്‍ ബെയ്ലിന്റെ പ്രകടനത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെ ബെയ്ല്‍ റയല്‍ മാഡ്രിഡിന് വേണ്ടിയുള്ള അവസാന മത്സരം കളിച്ചുവെന്ന് വരെ കമന്റുകള്‍ ഉയര്‍ന്നിരുന്നു.

റയല്‍ മാഡ്രിഡില്‍ ഗാരെത് ബെയ്‌ലിന് മൂന്ന് വര്‍ഷത്തെ കരാര്‍ കൂടി ബാക്കിയുണ്ട്. താരത്തിന്റെ ഏജന്റും പല തവണ ബെയ്‌ലിന് റയല്‍ മാഡ്രിഡില്‍ തന്നെ തുടരാനാണ് ആഗ്രഹമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പുതിയ സംഭവ വികാസങ്ങള്‍ ഈ സീസണില്‍ തന്നെ സമ്മര്‍ തന്നെ താരം മാഡ്രിഡ് വിടുമെന്ന സൂചനകളാണ് നല്‍കുന്നത്.

Top