തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിക്കുള്ള പൊതിച്ചോറില്‍ കഞ്ചാവും

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗിക്കായി എത്തിച്ച പൊതിച്ചോറില്‍ നിന്ന് കഞ്ചാവ് പൊതികള്‍ കണ്ടെടുത്തു. കോവിഡ് രോഗികള്‍ക്കായുള്ള വാര്‍ഡില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. ഭക്ഷണം കൊടുക്കുന്നതിനു തൊട്ടുമുമ്പ് നടത്തിയ പരിശോധനയിലാണ് 10 ഗ്രാം വീതമുള്ള 3 കഞ്ചാവ് പൊതികള്‍ പൊതിച്ചോറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

വിയ്യൂര്‍ ജയിലില്‍ നിന്ന് കോവിഡ് ബാധിച്ച് ഇവിടെത്തിയ തടവുകാരനായി എത്തിച്ചതാണെന്നാണ് സംശയം. രോഗികളുടെ ബന്ധുക്കള്‍ കൊണ്ടു വരുന്ന ഭക്ഷണവും ഇവിടെ അനുവദിക്കാറുണ്ട്.

Top