കഞ്ചാവ് വില്‍പനക്കാര്‍ക്കെതിരെ പരാതി നല്‍കി; കര്‍ഷകന്റെ പശുവിന്റെ വാല്‍ മുറിച്ചു മാറ്റി പ്രതികാരം

തൃശൂര്‍: കഞ്ചാവ് വില്‍പനക്കാര്‍ക്കെതിരെ പരാതി നല്‍കിയ ക്ഷീരകര്‍ഷകന്റെ പശുവിന്റെ വാല്‍ മുറിച്ചു. തൃശ്ശൂര്‍ മാള അന്നമനടയിലാണ് സംഭവം. അന്നമനട സ്വദേശി ശശിയുടെ പശുവിന്റെ വാലാണ് കഞ്ചാവ് സംഘം മുറിച്ചു മാറ്റിയത്.അക്രമികള്‍ക്കു വേണ്ടി മാള പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഞ്ചാവ് വില്‍പനക്കാരുടെ വിളയാട്ടം തടയാന്‍ നാട്ടില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ആളായിരുന്നു ശശി. ഇദ്ദഹം കഞ്ചാവ് വില്‍പനക്കാരെക്കുറിച്ച് പോലീസിന് വിവരം നല്‍കിയിരുന്നു. പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ശശിയുടെ പശുവിനു നേരെ ആക്രമണം ഉണ്ടായത്. പശുവിന്റെ വാല്‍ അറുത്തുമാറ്റിയ നിലയിലായിരുന്നു. വെറ്ററിനറി ഡോക്ടര്‍മാര്‍ ചികില്‍സ നല്‍കി.

Top