പച്ചക്കറി കയറ്റി വന്ന വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 100 കിലോ കഞ്ചാവ് പിടിച്ചെടുത്തു

വയനാട്: വയനാട് തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റില്‍വെച്ച് 100 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തു. പച്ചക്കറി കയറ്റി വന്ന വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ എക്‌സൈസ് സംഘം പിടികൂടുകയും ചെയ്തു. വയനാട്, കൊല്ലം സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്.

Top