തൃശൂരില്‍ കഞ്ചാവ് വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂരില്‍ ദേശീയപാത മണ്ണുത്തിയില്‍ 20 കിലോ കഞ്ചാവുമായി രണ്ട് പേരെ പൊലീസ് പിടികൂടി. എറണാകുളം സ്വദേശി ശുഹൈല്‍, മാള സ്വദേശി ഷാജി എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.

ഷാഡോ പൊലീസ് ആണ് ഇരുവരേയും പിടികൂടിയത്. കഞ്ചാവ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്കായി കടത്തിയതാണെന്നാണ് സൂചന. അറസ്റ്റിലായവരെ കൂടുതല്‍ ചോദ്യം ചെയ്യുകയാണ്.

Top