കൊച്ചിയിലെ സ്പായില്‍ നടത്തിയ റെയ്ഡില്‍ നിന്ന് കഞ്ചാവ് പിടികൂടി ; സ്പാ പൂട്ടി

കൊച്ചി: കൊച്ചി കടവന്ത്രയിലുള്ള സ്പായില്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവ് പിടികൂടി. അലീറ്റ എന്ന സ്പായിലെ റിസപ്ഷനിസ്റ്റായ യുവതിയുടെ കൈയില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

കൊച്ചിയിലെ സ്പാകളുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പനയും അനാശാസ്യവും നടക്കുന്നുവെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് വ്യാപക പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് കൊച്ചി കടവന്ത്രയിലുള്ള സ്പായില്‍ നിന്നും കഞ്ചാവ് പിടികൂടിയത്. സ്പായിലുണ്ടായിരുന്ന റിസപ്ഷനിസ്റ്റിന്റെ കൈയില്‍ നിന്നും അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. യുവതിയെ അറസ്റ്റ് ചെയ്തതിന് ശേഷം പോലീസ് ജാമ്യം അനുവദിച്ചു. സ്പാ പൂട്ടിയിട്ടുണ്ട്.

Top