അടിമാലിയിൽ കാറിൽ കടത്താൻ ശ്രമിച്ച രണ്ടേമുക്കാല്‍ കിലോകഞ്ചാവ് പിടികൂടി

അടിമാലി : കാറില്‍ കടത്താന്‍ ശ്രമിച്ച രണ്ടേമുക്കാല്‍ കിലോ കഞ്ചാവ് എക്സൈസ് നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് പിടികൂടി. സംഭവത്തില്‍ ദേവികുളം ഇരുമ്പുപാലം കലൂര്‍ തെക്കേതില്‍ ഷിഹാബ് ഇല്യാസ് (38) അറസ്റ്റിലായിട്ടുണ്ട്. ഇരുമ്പുപാലം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് 1.6 കിലോ കഞ്ചാവുമായി കാറിലെത്തിയ ഷിഹാബിനെ പിടികൂടിയത്.

തമിഴ്നാട്ടില്‍ നിന്നുമാണ് പ്രതികള്‍ കഞ്ചാവ് കൊണ്ടുവന്നത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Top