അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് വേട്ട ; ചെടികള്‍ പൂര്‍ണമായും സ്‌ക്വാഡ് നശിപ്പിച്ചു

Ganja Seized

പാലക്കാട്: അട്ടപ്പാടിയില്‍ സത്യക്കല്‍ മലയുടെ അടിവാരത്തിലുള്ള ഇടിഞ്ഞാലി മേഖലയിലെ കാട്ടില്‍ വന്‍ കഞ്ചാവ് വേട്ട. മൂന്ന് തോട്ടങ്ങളിലായി ആയിരത്തോളം കഞ്ചാവ് ചെടികളാണ് അഗളി എഎസ്പി സുജിത്ത് ദാസിന്റെ നേതൃത്തത്തില്‍ തണ്ടര്‍ബോള്‍ട്ടും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് കണ്ടെത്തിയത്.

ഒരു തോട്ടത്തില്‍ മൂന്ന് മാസത്തോളം വളര്‍ച്ചയായതും ബാക്കി രണ്ട് തോട്ടങ്ങളിലായി രണ്ട് മാസത്തോളം വളര്‍ച്ചയെത്തിയതുമായ കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്.

കഴിഞ്ഞ മാസം സമീപപ്രദേശമായ കുള്ളാട് മലയിലും ഇത്തരത്തില്‍ 5000 ത്തിലധികം വരുന്ന കഞ്ചാവ് ചെടികളുള്ള തോട്ടം സ്‌പെഷ്യല്‍ സ്‌ക്വാഡ് കണ്ടെത്തി നശിപ്പിച്ചിരുന്നു

Top