കഞ്ചാവ് വില്‍പ്പന: പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാരനെ എക്‌സൈസ് അറസ്റ്റ് ചെയ്തു

കൊച്ചി: പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പന നടത്തി വന്ന ഇതര സംസ്ഥാനക്കാരനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അസം സ്വദേശി ഇസാബ് അലിയാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും രണ്ടു കിലോ കഞ്ചാവും കസ്റ്റഡിയിലെടുത്തു.

രണ്ടാഴ്ചയോളം പ്രതിയെ ഷാഡോ സംഘം രസ്യമായി നിരീക്ഷിച്ചാണ് പിടികൂടിയത്. മലമുറി എം സി റോഡിന് സമീപം കഞ്ചാവ് കൈമാറുന്നതിന് എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. ഒഡീഷയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കഞ്ചാവ് തൃശൂരിലെത്തിച്ച് അവിടെ നിന്നും വിവിധ സ്ഥലങ്ങളില്‍ നേരിട്ട് കച്ചവടം നടത്തുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

Top