വീട്ടില്‍ ഗ്രോബാഗില്‍ കഞ്ചാവ് ചെടി; യുവാവ് അറസ്റ്റില്‍

ഏനാത്ത്(പത്തനംതിട്ട): വീട്ടില്‍ ഗ്രോബാഗില്‍ കഞ്ചാവ് ചെടി വച്ചുപിടിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.മണ്ണടി കാലായ്ക്ക് കിഴക്ക് ആദര്‍ശ് ഭവനത്തില്‍ ആദര്‍ശ് (22) ആണ് അറസ്റ്റിലായത്.

വീടിനോടുചേര്‍ന്ന് കിണറിന് സമീപം ഗ്രോബാഗിലാണ് കഞ്ചാവുചെടി വച്ചുപിടിപ്പിച്ചിരുന്നത്.നാലുചെടികളാണ് ഉണ്ടായിരുന്നത്.

പത്തനംതിട്ട എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം ഇയാളെ പിടികൂടുന്നത്. പ്രതിയെ റിമാന്‍ഡു ചെയ്തു.

Top