കോട്ടയത്ത് എക്‌സൈസ് സംഘത്തിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം

Attack

കോട്ടയം: ഏറ്റുമാനൂരില്‍ എക്‌സൈസ് സംഘത്തിന് നേരെ കഞ്ചാവ് മാഫിയയുടെ മുളകു സ്‌പ്രേ പ്രയോഗം. ഇതിനു ശേഷം മാരാകായുധങ്ങളുപയോഗിച്ച് ഉദ്യോഗസ്ഥരെ വെട്ടാനും ശ്രമിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ അടക്കം മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കേളേജില്‍ പ്രവേശിപ്പിച്ചു. സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അഖില്‍ ആണ് അറസ്റ്റിലായത്.

കോട്ടയം മെഡിക്കല്‍ കോളജിനു സമീപം പനമ്പാലത്തു ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. രഹസ്യവിവരത്തെത്തുടര്‍ന്ന് കഞ്ചാവു വില്‍പനക്കാരെ പിടികൂടാനുള്ള ശ്രമത്തിനിടെ സംഘത്തിലെ ഒരാള്‍ അപ്രതീക്ഷിതമായി മുളകുസ്‌പ്രേ പ്രയോഗിക്കുകയായിരുന്നു.

Top