ചികിത്സയ്ക്കായി കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി നല്‍കി തായ്‌ലന്റ്

ചികിത്സയ്ക്കായി കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി നല്‍കി തായ്‌ലന്റ്. 1979ലെ നാര്‍കോട്ടിക് ആക്ടിന് ഭേദഗതി നിര്‍ദേശിക്കുന്ന ബില്ലിന് ദേശീയ അസംബ്ലിയുടെ അംഗീകാരം ലഭിച്ചു. ചികില്‍സാ ആവശ്യങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും കഞ്ചാവ് നിയമവിധേയമാക്കിക്കൊണ്ടുള്ള ബില്ലാണ് കഴിഞ്ഞ ദിവസം പാസ്സാക്കിയത്.

ഏഷ്യന്‍ മേഖലയില്‍ തന്നെ ആദ്യമായാണ് ഒരു രാജ്യത്ത് കഞ്ചാവ് നിയമപരമായി ഉപയോഗത്തിന് അനുമതി നല്‍കുന്നത്. 1930വരെ പരമ്പരരാഗത ആയുര്‍വേദ മരുന്ന് എന്ന നിലയില്‍ തായ്‌ലന്‍ഡില്‍ കഞ്ചാവ് ഉപയോഗിച്ച് വന്നിരുന്നു. എന്നാല്‍ അതിന് ശേഷം തായ്‌ലന്‍ഡില്‍ കഞ്ചാവ് നിരോധിക്കുകയായിരുന്നു. ഏഷ്യയിലെ പല രാജ്യങ്ങളും ലഹരി കൈവശം വയ്ക്കുന്നതു കടുത്ത ക്രിമിനല്‍ കുറ്റമായാണ് പരിഗണിക്കുന്നത്.

Top