തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം; മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഏലിയാസ്, സല്‍മാന്‍, സാഹിദ് മോന്‍ എന്നിവരാണ് പിടിയിലായത്.

ചിന്നാര്‍ എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ മുന്‍ വശത്തെ സീറ്റിനടിയില്‍ കറുത്ത ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

തമിഴ്‌നാട്ടിലെ ഒട്ടന്‍ചത്രത്തില്‍ നിന്ന് 10,000 രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയതെന്നും കൊച്ചിയിലെത്തിച്ച് വില്‍പന നടത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതികള്‍ പറഞ്ഞു. തുടര്‍ പഠനത്തിന് പണം കണ്ടെത്താനാണ് ഈ മാര്‍ഗം സ്വീകരിച്ചതെന്നാണ് പ്രതികള്‍ പറഞ്ഞത്.

Top