സ്‌കൂള്‍ കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പ്പനയ്‌ക്കെത്തിച്ച യുവാവ് പിടിയില്‍

ചേര്‍ത്തല: ചേര്‍ത്തലയില്‍ കഞ്ചാവ് വില്‍പ്പനക്കെത്തിച്ച യുവാവ് പിടിയില്‍. കോളേജ് വിദ്യാര്‍ത്ഥിയായ യുവാവ് സ്‌കൂള്‍, കോളേജ് പരിസരങ്ങളിലായി വില്‍പ്പനക്കെത്തിച്ച കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്.

ചേര്‍ത്തല സ്വകാര്യബസ് സ്റ്റാന്‍ഡില്‍വെച്ച് കോട്ടയം മാന്നാനം പാറപ്പള്ളിവീട്ടില്‍ മിഥുനാ(22)ണ് രണ്ടരക്കിലോ കഞ്ചാവുമായി പിടിയിലായത്. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.ബിനുവിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എസ്.സതീഷ്, സി.ഇ.ഒമാരായ റനീഷ്, പ്രവീണ്‍കുമാര്‍, സാജന്‍, ഷിബു, ഉമേഷ്, മനോജ്കുമാര്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് പിടിച്ചത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top