ക്രിമിനില്‍ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം ; ഡല്‍ഹിയില്‍ മൂന്നു മരണം

shoot died

ന്യൂഡല്‍ഹി: രണ്ടു സംഘങ്ങള്‍ തമ്മില്‍ ഡല്‍ഹിയില്‍ രാവിലെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു മരണം. തിങ്കളാഴ്ച രാവിലെയുണ്ടായ വെടിവെപ്പിലാണ് മൂന്നു പേര്‍ മരിച്ചത്. ഡല്‍ഹി ബുരാരി മേഖലയിലാണ് സംഘര്‍ഷം ഉണ്ടായത്. പ്രാദേശിക ഗ്യാങ്ങുകളായ ഗോഗി, ടില്ലു എന്നിവയിലെ അംഗങ്ങള്‍ തമ്മിലാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ 5 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

രണ്ട് വാഹനങ്ങളിലായി എത്തിയ സംഘങ്ങള്‍ ആണ് വെടിവെപ്പ് നടത്തിയത്. സ്‌കോര്‍പിയോവിലും ഫോര്‍ച്യൂണറിലുമായെത്തിയ സംഘങ്ങളില്‍ സ്‌കോര്‍പിയോവില്‍ വന്നവര്‍ എതിര്‍ സംഘത്തിനു നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. വെടിവെപ്പില്‍ ടിലു ഗ്യാങ്ങിലെ അംഗമായ രാജു എന്നയാളും സംഭവത്തിനിടെ അതുവഴി കടന്നുപോയ ഒരു സ്ത്രീയും പുരുഷനും കൊല്ലപ്പെട്ടു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണോ നടന്നതെന്ന് സ്ഥിരീകരിക്കാന്‍ പോലീസ് ഇതുവരെയും തയ്യാറായിട്ടില്ല.

Top