ഓസ്‌ട്രേലിയക്കെതിരായ അടുത്ത ഏകദിനങ്ങള്‍ വെടിക്കെട്ട് പോരാട്ടമായിരിക്കും: ഗാംഗുലി

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വലിയ തോല്‍വി വഴങ്ങിയ ഇന്ത്യ തിരിച്ചുവരുമെന്ന് വ്യക്തമാക്കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ട്വിറ്ററിലാണ് ഗാംഗുലി ടീം ഇന്ത്യയക്ക് പ്രചോദനം നല്‍കുന്ന കുറിപ്പ് പങ്കുവച്ചത്.

ഓസ്‌ട്രേലിയക്കെതിരായ അടുത്ത രണ്ട് ഏകദിനങ്ങള്‍ വെടിക്കെട്ട് പോരാട്ടങ്ങളായിരിക്കും. ഇന്ത്യ കരുത്തുറ്റ ടീമാണ്. ഒരു മോശം ദിവസം എല്ലാ ടീമിനുമുണ്ടാവും. ഇതിനുമുമ്പും ഇത്തര സാഹചര്യങ്ങളില്‍ ഇന്ത്യ തിരിച്ചുവന്നിട്ടുണ്ട്. രണ്ടു സീസണുകള്‍ക്കു മുമ്പ് 0-2ന് പിന്നിട്ടുനിന്ന ശേഷം നമ്മള്‍ തിരിച്ചടിച്ചിരുന്നു…ഗുഡ് ലക്ക് എന്നായിരുന്നു ഗാംഗുലി തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചത്.

Top