ബംഗാളിൽ ഗാംഗുലി മത്സരിച്ചേക്കുമെന്ന് സൂചന: മോദിയുടെ റാലിയിൽ എത്തുമെന്ന് റിപ്പോർട്ട്

കൊൽക്കത്ത: ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തം. പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം പറയേണ്ടത് സൗരവ് ഗാംഗുലിയാണെന്ന് ബിജെപി വ്യക്തമാക്കി. റാലിയില്‍ ഗാംഗുലി പങ്കെടുത്താല്‍ അദ്ദേഹം ഹാര്‍ദമായി സ്വാഗതം ചെയ്യുമെന്ന് ബിജെപി വക്താവ് ശമിക് ഭട്ടാചാര്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു .

എന്നാൽ ഗാംഗുലി ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാര്‍ച്ച് 27നാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്.സ്ഥാനാർഥികളെ എത്രയും പെട്ടെന്ന് പ്രഖ്യാപിക്കുമെന്ന് ബിജെപി അറിയിച്ചിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന ഗാംഗുലി ജനുവരി 31നാണ് ആശുപത്രി വിട്ടത്.

ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് നേരത്തെയും നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Top