സൗരവ് ഗാംഗുലി ഐസിസിയുടെ ടെക്നിക്കൽ കമ്മിറ്റി ചെയര്‍മാന്‍

sourav-ganguly

നിൽ കുംബ്ലെയ്ക്ക് പകരം ഐസിസിയുടെ ടെക്നിക്കൽ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ നിയമിച്ചു.മൂന്ന് വര്‍ഷത്തെ കാലാവധി കുംബ്ലെ പൂര്‍ത്തിയാക്കിയതിനാലാണ് മുന്‍ ഇന്ത്യന്‍ താരം സ്ഥാനം ഒഴിയുന്നത്.

2012ലും 2016ലും 2019ലും കുംബ്ലെ ഈ സ്ഥാനം വഹിച്ച് വരികയായിരുന്നു. ഐസിസി ടെക്നിക്കൽ കമ്മിറ്റിയാണ് ക്രിക്കറ്റിലെ നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും കാര്യങ്ങള്‍ തീരുമാനിക്കുന്നത്.‘മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന അനിൽ കുംബ്ലെയ്ക്ക് പകരമാണ് ഗാംഗുലിയെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്.

2015-നും 2019-നും ഇടയിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്ന ഗാംഗുലി 2019 ഒക്ടോബറിലാണ് ബിസിസിഐയുടെ തലപ്പത്തെത്തുന്നത്.

Top