ലോകകപ്പിൽ പാകിസ്താനെ തോൽപ്പിക്കുന്നത് തുടരും, 13-0 ആക്കുമെന്ന് ഗാംഗുലി

ലോകകപ്പില്‍ എന്നും പാകിസ്താനെ തോല്‍പ്പിച്ചിട്ടുള്ള പതിവ് ഇന്ത്യ ആവര്‍ത്തിക്കും എന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഞായറാഴ്ച ദുബായില്‍ നടക്കുന്ന ഐസിസി പുരുഷ ടി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേരെ വരാന്‍ ഇരിക്കുകയാണ്.

ക്രിക്കറ്റ് ലോകകപ്പില്‍ ഇതുവരെ ഇന്ത്യ പാകിസ്താന് എതിരെ ഒരു മത്സരം പോലും പരാജയപ്പെട്ടിട്ടില്ല. രണ്ട് ലോകകപ്പുകളിലായി 12 തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്ക് ഒപ്പം ആയിരുന്നു. ഇത് 13-0 ആക്കാന്‍ ഇന്ത്യക്ക് ആകും എന്ന് ഗാംഗുലി പറയുന്നു.

“13-0 സംഭവിക്കാനുള്ള വലിയ സാധ്യതയുണ്ട്. ഈ ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ അവരുടെ അപരാജിത കുതിപ്പ് മുന്നോട്ട് കൊണ്ടുപോകും. ഈ ഇന്ത്യന്‍ ടീമിലെ എല്ലാ കളിക്കാരും മത്സരം ഒറ്റയ്ക്ക് വിജയിപ്പിക്കാന്‍ കഴിവുള്ളവരാണ്. ഈ ടീമിന് ഒരു ലോകകപ്പ് നേടാനുള്ള ഞങ്ങളുടെ 10 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ കഴിയും”,അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top