പ്രശസ്ത പഞ്ചാബി ഗായകന്‍ പര്‍മിഷ് വര്‍മയ്ക്കു വെടിയേറ്റു

മൊഹാലി: മൊഹാലിയില്‍ പ്രശസ്ത പഞ്ചാബി ഗായകന്‍ പര്‍മിഷ് വര്‍മയ്ക്കു വെടിയേറ്റു. ഗുരുതരമായി പരുക്കേറ്റ പര്‍മിഷ് വര്‍മയെ മൊഹാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി മൊഹാലിയിലെ സെക്ടര്‍ 91 ല്‍ വെച്ച് അജ്ഞാതരായ അക്രമികളാണ് വെടിവച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Top