ദാവൂദുമായി പിരിഞ്ഞിട്ടില്ല, അവസാന ശ്വാസം വരെ ഡി കമ്പനിക്കൊപ്പം: ഛോട്ടാ ഷക്കീല്‍

കറാച്ചി: താന്‍ ദാവൂദ് ഇബ്രാഹിമുമായി പിരിഞ്ഞെന്ന വാര്‍ത്തകളെ തള്ളി അധോലോകനായകന്‍ ഛോട്ടാ ഷക്കീല്‍.

‘ഇതെല്ലാം ഊഹങ്ങളും അസത്യപ്രചരണങ്ങളുമാണ്. എന്റെ അവസാന ശ്വാസം വരെ ഞാന്‍ ഡി കമ്പനിയുടെ ഭാഗമായിരിക്കും’ – സീ മീഡിയ റിപ്പോര്‍ട്ടറായ രാകേഷ് ത്രിവേദിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഛോട്ടാ ഷക്കീല്‍ വ്യക്തമാക്കി.

ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ ആസ്ഥാനമായ ക്ലിഫ്റ്റണ്‍ ഏരിയയില്‍ നിന്ന് ഛോട്ടാ ഷക്കീല്‍ രക്ഷപ്പെട്ടെന്നും ഇരുവരും പിരിഞ്ഞെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്ത. ഛോട്ടാ ഷക്കീലും ദാവൂദിന്റെ അനുജന്‍ അനീസ് ഇബ്രാഹിമും തമ്മിലുള്ള തര്‍ക്കമാണ് വേര്‍പിരിയലില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

Top