ഗംഗാവരം തുറമുഖം അദാനി ​ഗ്രൂപ്പിലേക്ക്: പദ്ധതി വ്യക്തമാക്കി കമ്പനി

വിശാഖപട്ടണം: ഗംഗാവരം തുറമുഖ കമ്പനിയിലെ വിൻഡി ലേക്സൈഡ് ഇൻവസ്റ്റ്മെന്റ്സിന്റെ 31.5 ശതമാനം ഓഹരി 1954 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതായി അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ പ്രഖ്യാപിച്ചു.

രാജ്യത്തൊട്ടാകെയുള്ള കമ്പനിയുടെ ഉപഭോക്താക്കളെ സേവിക്കാനുള്ള കഴിവ് വികസിപ്പിച്ചെടുക്കാനായി തുറമുഖ ലോജിസ്റ്റിക് ശൃംഖല നിർമിക്കുന്നതിനായുളള തുടർച്ചയായ തന്ത്രത്തിന്റെ ഭാഗമാണ് ജിപിഎൽ ഏറ്റെടുക്കൽ എന്ന് സിഇഒയും മുഴുവൻ സമയ ഡയറക്ടറുമായ കരൺ അദാനി പറഞ്ഞു.ഏറ്റെടുക്കൽ റെഗുലേറ്ററി അംഗീകാരങ്ങൾക്ക് വിധേയമാണെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ റെഗുലേറ്ററി ഫയലിംഗിൽ അദാനി പോർട്ട്സ് വ്യക്തമാക്കി.

രാജ്യത്തൊട്ടാകെയുള്ള 12 സ്ഥലങ്ങളിലായി സാന്നിധ്യമുളള അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോണിന്റെ വിപണി വിഹിതം ഈ ഏറ്റെടുക്കലോടെ 30 ശതമാനമായി ഉയരും.

Top