വീണ്ടും നാടിനെ നടുക്കി കൂട്ട ബലാത്സംഗം! 15 വയസ്സുകാരിക്ക് നേരിടേണ്ടിവന്നത് ക്രൂരത

മുസാഫര്‍പൂര്‍: വീണ്ടും നാടിനെ നടുക്കി കൂട്ട ബലാത്സംഗം. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന 15 വയസുകാരിയെ മൂന്ന് പേര്‍ ചേര്‍ന്നാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

‘പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം നടക്കുന്നുണ്ടെന്ന്’ മുസാഫര്‍പൂര്‍ ഡിഎസ്പി രാംനരേഷ് പാസ്വാന്‍ പറഞ്ഞു.

ഡിസംബര്‍ 9 നാണ് സംഭവം നടന്നത്. സ്‌കൂള്‍ വിട്ട ശേഷം, വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടി. അപ്പോള്‍ ഒരു ടെമ്പോ അടുത്തെത്തുകയും കുട്ടിയെ കയറ്റി കൊണ്ടു പോകുകയും ചെയ്തു. വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും അവര്‍ നിര്‍ത്തിയില്ല. തുടര്‍ന്ന് ഒരു വീട്ടിലേക്ക് കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. മാത്രമല്ല അവരില്‍ ഒരാള്‍ ഫോട്ടോയെടുക്കുകയും സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു, പെണ്‍ കുട്ടി പൊലീസിന് മൊഴി നല്‍കിയത് ഇങ്ങനെയാണ്.

Top