ലക്‌നോ: അമ്മ തെരഞ്ഞെടുപ്പില്‍ ജയിച്ചതിനു പ്രതികാരമായി പ്രായപൂര്‍ത്തിയാകാത്ത മകളെ കൂട്ടമാനഭംഗത്തിനിരയാക്കി. പീഡനത്തിനരയായ 11-ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ മിര്‍സാപുര്‍ ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്.
വാരണാസിയിലെ മിര്‍സാപൂര്‍ ജില്ലയിലാണ് സംഭവം. അക്രമത്തിനിരയായ പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പം സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായില്ല. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലെത്തി ആത്മഹത്യചെയ്തു. മിര്‍സാപൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സിലിലേക്ക് വിജയിച്ച സ്ത്രീയുടെ മകളാണ് അക്രമത്തിന് ഇരയായത്.
കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടി മാനഭംഗത്തിനിരയായത്. പെണ്‍കുട്ടി മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് തൊട്ടടുത്ത പാടത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു.
അമ്മയുടെ രാഷ്ട്രീയ എതിരാളികളായ രണ്ടുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ മാനഭംഗം ജീവനൊടുക്കിയതിനു പിന്നിലെ ഒരു കാരണം മാത്രമാണെന്നാണ് പോലീസ് നിലപാട്.
തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് വിസമ്മതിച്ചതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടി ജീവനൊടുക്കിയതിനുശേഷം മാത്രമാണ് ആരോപണ വിധേയരെ


