ഗോവയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

arrest

പനാജി: ഗോവയിലെ ബീച്ചില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഒരാള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. കാമുകനൊപ്പം ബീച്ചില്‍ എത്തിയ യുവതിയെ ഗോവയില്‍ വിനോദസഞ്ചാരികളായി എത്തിയവരാണ് ബലാത്സംഗത്തിന് ഇരയാക്കിയത്.

അറസ്റ്റിലായവര്‍ മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശികളാണ്. കൂട്ടബലാത്സംഗം, കൊള്ള തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. സഞ്ജീവ് ധനഞ്ജയപാല്‍ (23), റാം സന്തോഷ് ബാരിയ (19) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കേസില്‍ പൊലീസ് തിരയുന്ന മൂന്നാമനും ഇന്‍ഡോര്‍ സ്വദേശിയാണ്. ഇയാള്‍ക്ക് വേണ്ടി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കാനും ആലോചനയുണ്ട്.

Top