ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം

rape

ഉത്തര്‍പ്രദേശ്‌: ഉത്തര്‍പ്രദേശില്‍ വീണ്ടും ദലിത് പീഡനക്കേസ്. മണിക്പുരില്‍ കൂട്ടം ബലാത്സംഗത്തിന് വിധേയയായ പതിനഞ്ചുകാരി ജീവനൊടുക്കി. കഴിഞ്ഞ 8ന് മൂവര്‍സംഘം വനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നു.

മുന്‍ ഗ്രാമത്തലവന്റെ മകന്‍ ഉള്‍പ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേസമയം, പീഡനക്കേസില്‍ പെണ്‍കുട്ടി പരാതി നല്‍കിയെങ്കിലും പൊലീസ് അവഗണിച്ചെന്നു ബന്ധുക്കളുടെ ആരോപണം. എന്നാല്‍ ഇക്കാര്യം നിഷേധിച്ച പൊലീസ്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം സ്ഥിരീകരിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി.

Top