ബെംഗളൂരുവില്‍ രണ്ടിടങ്ങളില്‍ കൂട്ടബലാത്സംഗം: 30 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

rape

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളില്‍ സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി.

24 ഉം, 30ഉം വയസ് പ്രായമുള്ള യുവതികളെയാണ് നഗരത്തിന്റെ രണ്ടിടങ്ങളിലായി കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

ജോലി തേടി നഗരത്തിലെത്തിയ നേപ്പാള്‍ യുവതിയെയാണ് അനേക്കലില്‍ അഞ്ചു പേര്‍ ചേര്‍ന്ന ബലാത്സംഗത്തിനിരയാക്കിയത്. മുപ്പതുകാരിയായ യുവതി 2003 ലാണ് നേപ്പാളില്‍ നിന്ന് ബെംഗളുരുവിലെത്തിയത്.

നഗരത്തിലെ യുവതിക്ക് കുടുംബമോ, മറ്റു ബന്ധുക്കളോ ഇവിടില്ല. പലയിടങ്ങളിലായി പല ജോലി നോക്കി വരുന്ന യുവതി രാത്രി പൊതു സ്ഥലങ്ങളിലാണ് അന്തിയുറങ്ങിയിരുന്നതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ച ബസ് സ്റ്റാന്‍ഡിനു സമീപം ഉറങ്ങുകയായിരുന്ന യുവതിയെ വിജനമായ സ്ഥലത്തെത്തിച്ച്‌ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

മറ്റൊരു സംഭവത്തില്‍ 24 കാരിയായ യുവതിയെ മടനായകനഹള്ളിക്ക് സമീപമായിരുന്നു ബലാത്സംഗം ചെയ്തത്. വസ്ത്ര നിര്‍മ്മാണ തൊഴിലാളിയായ യുവതിയെ മൂന്നു പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രദേശവാസിയായ രാഘവേന്ദ്ര കുമാര്‍(34), വെങ്കടേഷ്(32 എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

Top