അഗര്‍ത്തലയില്‍ യുവതിയെകൂട്ടബലാത്സംഗം ചെയ്ത കേസ്: ആറ് പേര്‍ പിടിയില്‍

ത്രിപുര: അഗര്‍ത്തലയില്‍ 32കാരിയായ യുവതിയെ ഒമ്പത് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. ശേഷം ഓടികൊണ്ടിരുന്ന ഓട്ടോയില്‍ നിന്നും റോഡിലേയ്ക്ക് തള്ളിയിട്ടു . സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പ്രതികളില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

ചൊവ്വാഴ്ച രാത്രിയ്യിലായിരുന്നു സംഭവം . ഹോസ്പിറ്റലില്‍ നിന്ന് വീടിലേക്ക് മടങ്ങുന്നതിനിടെ യുവതിയെ ഓട്ടോ ഡ്രൈവര്‍ തട്ടിക്കൊണ്ടു പോക്കുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം 11.30ഓടെ റോഡില്‍ തള്ളുകയായിരുന്നു. ബുധനാഴ്ച രാവിലെ ബോധമറ്റ നിലയിലാണ് ഇവരെ വഴിപോക്കര്‍ കണ്ടെത്തിയത്.

Top