ഉത്തർപ്രദേശിൽ വീണ്ടും കൂട്ടബലാത്സംഗ കൊലപാതകം; മരിച്ചത് ദളിത് വിദ്യാർത്ഥിനി

ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ വീണ്ടും ക്രൂരമായ കൂട്ടബലാത്സംഗം. ബൽറാംപൂരിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് വിദ്യാർത്ഥിനി മരിച്ചു. അഞ്ച് പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. രണ്ട് പേരെ അറസ്റ്റ് ചെയ്‌തെന്നും റിപ്പോർട്ട്.

22 വയസുള്ള പെൺകുട്ടിയെ കോളേജിൽ നിന്ന് മടങ്ങിവരുന്ന വഴിയാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. ബലാത്സംഗത്തിന് ശേഷം അക്രമികൾ പെൺകുട്ടിക്ക് വിഷം കുത്തിവച്ചു. ബലാത്സംഗത്തിന് ശേഷം കുട്ടിയുടെ കാലുകൾ തകർത്തെന്നും റിപ്പോർട്ട്.പെൺകുട്ടിയുടെ കാലുകളും ഇടുപ്പും തകർന്ന് നിലയിലായിരുന്നു. ആശുപത്രിയിൽ എത്തും മുൻപെ തന്നെ പെൺകുട്ടി മരിച്ചിരുന്നു.

ഹത്രാസിലെ പെണ്‍കുട്ടി മരിച്ചതിന്‍റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പെയാണ് വീണ്ടും ഞെട്ടിപ്പിക്കുന്ന മറ്റൊരു ബലാത്സംഗക്കൊലപാതകം സംസ്ഥാനത്ത് നടന്നിരിക്കുന്നത്

Top