ആരാധന മൂത്താല്‍ ഇങ്ങനെയും; ആരാധകരുടെ തിരക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ഗേറ്റ് ചാടി കടന്ന് സൂര്യ

Surya_0

രാധന മൂത്ത് ആരാധകര്‍ വേലി ചാടി കടക്കാറുണ്ട്. എന്നാല്‍ ആരാധകരുടെ സ്‌നേഹം അമിതമായാല്‍ എന്താകും സംഭവിക്കുക.അതു തന്നെ മതിലു ചാടുക. സാക്ഷല്‍ സൂര്യയാണ് ആരാധകരില്‍ നിന്നും രക്ഷപ്പെടാന്‍ ഗേറ്റു ചാടി കടന്നത്. പുതിയ ചിത്രമായ താനേ സേര്‍ന്ത കൂട്ടത്തിന്റെ പ്രമോഷനു വേണ്ടി ആന്ധ്രപ്രദേശിലെ രാജമുദ്രിയില്‍ എത്തിയപ്പോഴാണ് ആരാധകര്‍ സൂര്യയെ വളഞ്ഞത്.

ഗ്യാങ് എന്ന പേരിലാണ് സിനിമ ആന്ധ്രപ്രദേശില്‍ റിലീസ് ചെയ്തത്. വിജയവാഡയിലെ രാജമുദ്രിയില്‍ ‘ഗ്യാങ്’ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലാണ് സൂര്യ എത്തിയത്. സൂര്യയെ കാത്ത് വലിയൊരു ആരാധക കൂട്ടം തന്നെ സ്ഥലത്ത് തമ്പടിച്ചിരുന്നു.

ബോഡിഗാര്‍ഡുകള്‍ ഉണ്ടായിരുന്നിട്ടും ആരാധകരുടെ തിക്കും തിരിക്കിലും പെട്ട് സൂര്യ വലഞ്ഞു. സുരക്ഷ ജീവനക്കാര്‍ക്ക് പോലും സൂര്യയെ രക്ഷിക്കാനായില്ല. ചിലര്‍ക്ക് സെല്‍ഫി, ചിലര്‍ക്ക് ഒന്നു തൊടണം, ചിലര്‍ക്ക് കെട്ടിപിടിക്കണം, ഇങ്ങനെ പോകുന്നു.

രക്ഷപ്പെടാന്‍ പിന്നെ ഒരേയൊരു മാര്‍ഗം ഗേറ്റ് ചാടിക്കടക്കുക മാത്രമായിരുന്നു. എന്നാല്‍ അവിടേയും തീര്‍ന്നില്ല, ആരാധകരുടെ ഒരു പട തന്നെ ഗേറ്റ് ചാടി കടന്ന് സൂര്യയ്ക്കു പിന്നാലെയെത്തി. ഒടുക്കം എങ്ങനെയൊക്കെയോ രക്ഷപ്പെട്ടു എന്നു പറയാം. ഒടുവില്‍ ഒരു വിധത്തിലാണ് സുരക്ഷാ ജീവനക്കാര്‍ സൂര്യയെ കാറില്‍ കയറ്റിയത്.

തിയേറ്ററിനകത്ത് ഒരുക്കിയ വേദിയില്‍ എത്തിയ സൂര്യ ആരാധകരെ അഭിവാദ്യം ചെയ്തു. ഈ സമയത്തും വേദിയിലേക്ക് ആരാധകര്‍ തളളിക്കയറാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ആരാധകരെ നിയന്ത്രിക്കാന്‍ സൂര്യ ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും, ഫലം ഉണ്ടായില്ല. പരിപാടിക്കുശേഷം സൂര്യ തിയേറ്ററിന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴും ആരാധകര്‍ പുറകേക്കൂടി.

Top