ഗുണ്ടാനേതാവ് സഞ്ജീവ് ജീവയെ കോടതിയില്‍ വെടിവെച്ചു കൊന്നു

ലഖ്നോ: ഗുണ്ടാനേതാവ് സഞ്ജീവ് ജീവയെ ലഖ്നോ സിവില്‍ കോടതിയില്‍ വെടിവെച്ചു കൊന്നു. ആക്രമണത്തില്‍ ഒരു പൊലീസുകാരനും പെണ്‍കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. വെടിവെച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല.

ഗുണ്ടാത്തലവനായ മുഖ്താര്‍ അന്‍സാരിയുടെ അടുത്ത അനുയായി ആയ സഞ്ജീവ് ജീവ ബി.ജെ.പി നേതാവായിരുന്ന ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ വിചാരണക്കായി കോടതിയില്‍ എത്തിച്ചപ്പോഴാണ് അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തിയത്.

അഭിഭാഷവേഷത്തിലാണ് കൊലയാളികള്‍ കോടതിക്കകത്ത് പ്രവേശിച്ചതെന്നാണ് റിപ്പോര്‍ട്ട്. സഞ്ജീവ് ജീവയെ കൊലപ്പെടുത്തിയ ഉടന്‍ തന്നെ ഇവര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു.

 

Top