ഗാംഗ് ലീഡറിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നാനി നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ഗാംഗ് ലീഡര്‍. കോമഡി എന്റര്‍റ്റൈനര്‍ ആയ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വിക്രം കുമാര്‍ ആണ് സംവിധാനവും രചനയും നിര്‍മിച്ചിരിക്കുന്നത്.

മൈത്രി മൂവി മേക്കേഴ്‌സ് ബാനറില്‍ നവീന്‍ യെര്‍നെനി, വൈ. രവിശങ്കര്‍ മോഹന്‍ ചെറിയുരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലക്ഷ്മി, കാര്‍ത്തികേയ, ശരണ്യ പൊന്‍വണ്ണന്‍, വരലക്ഷ്മി, സ്വാതി, പ്രിയങ്ക അരുള്‍ മോഹന്‍, അനിഷ്, കിഷോര്‍,രഘു ബാബു, പ്രിയദര്‍ശിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. നവീന്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ചിത്രംസെപ്റ്റംബര്‍ 13 ന് പ്രദര്‍ശനത്തിന് എത്തും.

Top