തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; ആക്രമണത്തിനിടെ വീട്ടിലുണ്ടായിരുന്ന നാലു പവന്റെ സ്വര്‍ണവും കവര്‍ന്നു

തിരുവനന്തപുരം: വെങ്ങാനൂരില്‍ ഗുണ്ടാ ആക്രമണം. വെണ്ണിയൂര്‍ സ്വദേശി ഷിജിന്റെ വീട്ടില്‍ കയറിയാണ് ആക്രമണം നടത്തിയത്. വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ ഉള്‍പ്പടെ ആക്രമിച്ചു. നാലംഗ സംഘം ഷിജിനെയും ഭാര്യയെയും മര്‍ദ്ദിച്ചു. കമ്പി വടി കൊണ്ട് ഷിജിന്റെ കാല്‍ അടിച്ചൊടിച്ചു.

ആക്രമണത്തിനിടെ വീട്ടിലുണ്ടായിരുന്ന നാലു പവന്റെ സ്വര്‍ണവും കവര്‍ന്നു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Top