Ganesh kumatr in solar commission

കൊച്ചി: സോളാര്‍ തട്ടിപ്പു കേസ് പ്രതി സരിത എസ് നായരെ അറിയാമെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ.

ലക്ഷ്മി നായര്‍ എന്ന പേരിലാണ് സരിതയെ അറിയാവുന്നത്. അതും ടീം സോളാറിന്റെ ജീവനക്കാരി എന്ന പേരിലാണ് അറിയുന്നത്. അവര്‍ സരിതയായിരുന്നെന്നു അന്നു അറിയില്ലായിരുന്നു. ടീം സോളാറിന്റെ ഡയറക്ടര്‍മാര്‍ ബിജു രാധാകൃഷ്ണനും സരിത നായരും ആണെന്ന് തനിക്ക് അറിയില്ലായിരുന്നു. ലക്ഷ്മി നായര്‍ ടീം സോളാറിന്റെ ജീവനക്കാരി എന്നു മാത്രമേ അറിയൂ എന്നും ഗണേഷ് കുമാര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.

മന്ത്രിയായിരിക്കെ എറണാകുളം ഗസ്റ്റ്ഹൗസിലെത്തി സരിത തന്നെ കണ്ടിട്ടുണ്ട്. തൃപ്പൂണിത്തുറയിലെ ഒരു സോളാര്‍ സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കാനാണ് എത്തിയത്. അന്ന് അവരോടൊപ്പം ഒരേ യൂണിഫോമില്‍ ഒരു സ്ത്രീയും ഒരു പുരുഷനും ഉണ്ടായിരുന്നു. എന്നാല്‍, പേഴ്‌സണല്‍ സെക്രട്ടറിയെ കണ്ട് ഡേറ്റ് വാങ്ങാന്‍ പറഞ്ഞു. ഡേറ്റ് ഇല്ലാത്തതിനാല്‍ അനുവദിച്ചിരുന്നില്ല. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടാണ് തന്നെ കാണാനുള്ള ഡേറ്റ് വാങ്ങിയത്. ആരോ ശുപാര്‍ശ ചെയ്തിരുന്നു. എറണാകുളത്ത് പരിപാടി ഉള്ള ഏതോ ഒരു തിയ്യതിയാണ് കൊടുത്തിരുന്നത്. അന്നു സ്ഥാപനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

എനര്‍ജി മാര്‍ട്ട് എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്. ബിജു ഉണ്ടായിരുന്നോ അതില്‍ എന്നറിയില്ല. ഉദ്ഘാടന സമയത്ത് സരിതയും സ്റ്റാഫും മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ, തന്റെ പി.എ പ്രദീപ് കുമാര്‍ വഴിയാണ് 2011ല്‍ ടെന്നി ജോപ്പനെ പരിചയപ്പെട്ടത് എന്ന സരിതയുടെ വാദം തെറ്റാണ്. താന്‍ സരിതയെ പരിചയപ്പെട്ടതു തന്നെ 2012ല്‍ ആണെന്നും ഗണേഷ് പറഞ്ഞു.

Top