ganesh kumarstatement about shibu baby johne

കൊച്ചി: മുന്‍ തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ വഞ്ചകനെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ.

പത്തനാപുരത്ത് തന്നെ തോല്‍പ്പിക്കാനായി ഷിബു ബേബി ജോണ്‍ പണമൊഴുക്കി. ചവറയില്‍ താന്‍ മുന്‍കൈയെടുത്ത് വിജയന്‍ പിള്ളയെ സ്ഥാനാര്‍ഥിയാക്കിയതിലുള്ള പകയാണ് ഷിബു തന്നോട് കാണിച്ചതെന്ന് ഗണേഷ് പറഞ്ഞു.

അഹങ്കാരവും അഴിമതിയും കൊണ്ടാണ് ഷിബു ബേബി ജോണ്‍ ചവറയില്‍ പരാജയപ്പെട്ടതെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.

Top