കെ.എസ്.യു , യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് ഗണേഷ് കുമാറിന്റെ മുൻ പി.എയുടെ മർദനം

കൊല്ലം : കൊല്ലം വെട്ടിക്കവല പഞ്ചായത്തിലെ കോക്കാട് വാര്‍ഡില്‍ കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ പിഎ പ്രദീപ് കോട്ടാത്തലയുടെ ആക്രമണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രദീപ് കോട്ടാത്തല മര്‍ദിച്ചത് എംഎല്‍എയുടെ സാന്നിധ്യത്തിലാണ്.

എംഎല്‍എയെ കരിങ്കൊടി കാണിച്ചതിന്റെ പേരിലായിരുന്നു മര്‍ദനം. പ്രതിഷേധിച്ചവരെ പിടികൂടിയ പൊലീസ് മര്‍ദിച്ചവരെ പിടികൂടിയില്ലെന്ന് ആരോപണവും ഉയരുന്നുണ്ട്. ക്ഷീര വികസന സഹകരണ സംഘത്തിന്റെ ഓഫിസ് ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു എംഎല്‍എ. പൊലീസിന്റെയും എംഎല്‍എയുടെയും സാന്നിധ്യത്തിലായിരുന്നു മര്‍ദനം.

Top