സോളാര്‍ പരാതിക്കാരിയുടെ മൊഴിക്കു പിന്നില്‍ ഗണേഷ് കുമാര്‍

കൊല്ലം: സോളാര്‍ കേസില്‍ കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി കേരള കോണ്‍ഗ്രസ് മുന്‍ നേതാവ് ശരണ്യ മനോജ്. ഗണേഷ് കുമാറിന്റെ ബന്ധു കൂടിയാണ് ശരണ്യ മനോജ്.

സോളാര്‍ കേസിലെ മുഖ്യപ്രതി ഗണേഷ് കുമാറാണ്. രക്ഷിക്കണമെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞതുകൊണ്ട് താന്‍ ഇടപ്പെട്ടു. പരാതിക്കാരിയെ കൊണ്ട് നിരന്തരം മൊഴിമാറ്റി പറയിപ്പിച്ചത് ഗണേഷും പിഎയുമാണെന്നും മനോജ് പറഞ്ഞു. സോളാര്‍ കേസില്‍ മറ്റു നേതാക്കളും മന്ത്രിമാരും ഇതിലുണ്ടെന്ന് പുറത്തു വരുന്നതിന് മുമ്പ് താനാണ് ഇതിലെ മുഖ്യപ്രതി എന്നറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എന്നെ രക്ഷിക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇടപ്പെട്ടിട്ടുണ്ട്. പക്ഷേ ദൈവം പോലും ഒരിക്കലും പൊറുക്കാത്ത കാര്യങ്ങള്‍ പിന്നീട് പരാതിക്കാരിയെക്കൊണ്ട് ഗണേഷ് കുമാര്‍ പറയിപ്പിക്കുകയും എഴുതിക്കുകയും ചെയ്തു.

ഉമ്മന്‍ചാണ്ടിക്ക് ഈ രഹസ്യങ്ങളെല്ലാം അറിയാം. കരിക്കിന്‍വെള്ളം പോലെ പരിശുദ്ധനായ ഉമ്മന്‍ചാണ്ടിയെ ഡിവൈഎഫ്ഐകാര്‍ കല്ലെറിഞ്ഞിട്ടും അദ്ദേഹം അത് പുറത്ത് പറയാന്‍ തയ്യാറായില്ല. ഇതിന്റെ എല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് ഗണേഷ് കുമാറാണ്. എന്നെങ്കിലും ഗണേഷിനോട് ദൈവം ചോദിക്കും’ ശരണ്യ മനോജ് പറഞ്ഞു.

Top