കോടിയേരിയുടെ മകനെതിരായ ആരോപണം;ഗണേഷ്‌കുമാര്‍ രാഹുല്‍ കൃഷ്ണയുമായി ചര്‍ച്ച നടത്തി

Ganesh kumar

കൊട്ടാരക്കര: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ആരോപണത്തില്‍ ഗണേഷ് കുമാര്‍ എംഎല്‍എ മധ്യസ്ഥ ചര്‍ച്ച നടത്തി. ബിനോയ് കോടിയേരിയും രാഹുല്‍ കൃഷ്ണയുമായുള്ള പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ഗണേഷ് കൊട്ടാരക്കരയിലെ ഹോട്ടലിലെത്തി രാഹുലിനെ കണ്ടു. രാഹുല്‍ കൃഷ്ണയുടെ ഭാര്യാപിതാവ് രാജേന്ദ്രന്‍ പിള്ളയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

അതേസമയം ബിനോയ് കോടിയേരിക്കെതിരായ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് രാഹുല്‍കൃഷ്ണ സിപിഐഎം കേന്ദ്ര നേതാക്കളെ സന്ദര്‍ശിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ജാസ് ടൂറിസം കമ്പനിയുടെ പാര്‍ട്ണറായ രാഹുല്‍ കൃഷ്ണ കമ്പനിയുടെ യുഎഇ പ്രതിനിധിക്കൊപ്പമാണ് ഡല്‍ഹിയില്‍ നേതാക്കളെ കണ്ടതെന്നാണ് വിവരം.

Top