നീതി ലഭിച്ചു, ദിലീപ് കുറ്റക്കാരനല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു ;ഗണേഷ് കുമാര്‍

കൊച്ചി : ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് ദൈവത്തിന്റെ നീതി ദിലീപിനു ലഭിച്ചതിനാലാണെന്ന് എം എല്‍ എയും നടനുമായ ഗണേഷ് കുമാര്‍.

കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന നിലപാടില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ദിലീപിന്റെ നിരപരാധിത്വം കോടതിക്ക് ബോധ്യമാകുമെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.

ദിലീപിനെ ജയിലിലിട്ടത് വിഷമകരമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ ദിലീപിനെ ജയിലിലെത്തി ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചിരുന്നു.

Top