ganeesh pathanapuram election compaimg- mohanlal- jagadeesh

തിരുവനന്തപുരം: പത്തനാപുരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കെ.ബി.ഗണേഷ് കുമാറിന് വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിനിറങ്ങിയതില്‍ അടുത്ത സുഹൃത്തായ തനിക്ക് വേദനയുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ നടന്‍ ജഗദീഷ്.

തന്റെ അടുത്ത സുഹൃത്തായ ലാല്‍ കഴിഞ്ഞ ദിവസം കൂടി തന്നോട് വിജയാശംസ അറിയിച്ചിരുന്നു. പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ജഗദീഷ് പറഞ്ഞു

ഇതിന് പിന്നില്‍ ആരെങ്കിലും ബ്ലാക് മെയിലിംഗ് നടത്തതിയിട്ടുണ്ടോ എന്ന് തനിക്ക് സംശയമുണ്ടെന്നും ജഗദീഷ് പറഞ്ഞു. താരമത്സരങ്ങളില്‍ പക്ഷം പിടിക്കില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് അടക്കമുള്ളവര്‍ ഉറപ്പ് നല്‍കിയിരുന്നു.

ഇന്നസെന്റിനെ പോലെ ഏതെങ്കിലും സജീവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇത്തരത്തില്‍പോയാല്‍ കുറ്റപ്പെടുത്താനാവില്ല. എന്നാല്‍ മോഹന്‍ലാല്‍ ഇങ്ങനെ ചെയ്തതില്‍ വിഷമമുണ്ടെന്നും ജഗദീഷ് പറഞ്ഞു.

Top