വി.ഡി സവര്‍ക്കറെ പ്രകീർത്തിച്ച് ഗാന്ധിസ്മൃതി ദര്‍ശന്‍ മാസിക

ഗാന്ധിസ്മൃതി ദര്‍ശന്‍ മാസിക പുതിയ പതിപ്പില്‍ വി. ഡി സവര്‍ക്ക് ‘മഹാനായ ദേശഭക്തന്‍’ എന്ന വിശേഷണം നൽകി പ്രസിദ്ധീകരിച്ചത് വിവാദത്തില്‍. മഹാനായ ദേശഭക്തന്‍ വീര്‍ സവര്‍ക്കര്‍ എന്ന തലക്കെട്ടിലാണ് ഹിന്ദുത്വ ആശയ പ്രചാരകന്‍ വി ഡി സവര്‍ക്കറെ കുറിച്ച് മാസികയുടെ പ്രത്യേക പതിപ്പിലുള്ളത്. വി ഡി സവര്‍ക്കറുടെ പുസ്തകമായ ഹിന്ദുത്വയിലെ ഒരു ഭാഗം അതേപോലെ മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാസികയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് പ്രതിപക്ഷ നേതാക്കൾ ഉയര്‍ത്തുന്നത്. ഗാന്ധി സ്മൃതിയുടെയും ദര്‍ശന്‍ സമിതിയുടെയും ഹിന്ദി മാസികയായ ആന്റിം ജാന്റെ ജൂണ്‍ ലക്കത്തിലെ പതിപ്പിലാണ് സവര്‍ക്കറുടെ മുഖചിത്രവും സവര്‍ക്കറെ മഹത്വവത്ക്കരിക്കുന്ന എഴുത്തുമുള്ളത്. അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് സവര്‍ക്കറെ കുറിച്ചെഴുതിയ ലേഖനങ്ങളും മാസികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top