സത്രീകള്‍ക്ക് രാത്രിയില്‍ സൗജന്യ യാത്ര: പുതിയ പദ്ധതിയുമായി ലുധിയാന പൊലീസ്‌

ഗാന്ധിനഗര്‍: സത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ നടമാടുന്ന ഈ സാഹചര്യത്തില്‍ പുതിയ പദ്ധതിയുമായി ലുധിയാന പൊലീസ്. വൈകുന്നേരമോ രാത്രിയിലോ വാഹനം ലഭ്യമാകാന്‍ കഴിയാത്ത സാഹചര്യത്തില്‍ സൗജന്യ സവാരി ലഭ്യമാക്കാനാണ് പൊലീസിന്റെ പുതിയ തീരുമാനം.

സ്ത്രീകള്‍ക്ക് 1091, 7837018555 എന്നീ നമ്പറുകളില്‍ വിളിച്ച് പൊലീസിനോട് സഹായം ആവശ്യപ്പെടാവുന്നതാണെന്നും സ്ത്രീകളേ എത്തേണ്ടുന്ന സ്ഥലത്തേക്ക് സൗജന്യമായും സുരക്ഷിതമായും എത്തിക്കുമെന്നും പൊലീസ് കമ്മീഷണര്‍ രാകേഷ് അഗര്‍വാള്‍ അറിയിച്ചു. മാത്രമല്ല ദുരിതത്തിലായ സ്ത്രീകളിലേക്ക് എത്തിച്ചേരാന്‍ ഒരു ആപ്ലിക്കേഷനും പൊലീസ് പുറത്തിറക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാത്രി പത്തുമുതല്‍ രാവിലെ ആറ് മണിവരെയാകും ഈ സൗകര്യം ലഭ്യമാക്കുന്നത്.

Top