എട്ടാംക്ലാസ്സുകാരനൊപ്പം അധ്യാപിക ഒളിച്ചോടി; പരാതിയുമായി പിതാവ്‌

ഗാന്ധിനഗര്‍: എട്ടാംക്ലാസില്‍ പഠിക്കുന്ന മകനൊപ്പം അധ്യാപിക ഒളിച്ചോടിയെന്ന് പരാതിയുമായി കുട്ടിയുടെ പിതാവ്. അഹമ്മദാബാദിലാണ് സംഭവം. 14കാരനായ മകനെ സ്‌കൂളില്‍ പഠിപ്പിക്കുന്ന 26കാരിയായ അധ്യാപിക വശീകരിച്ച് തട്ടിക്കൊണ്ടുപോയെന്നാണ് പരാതിയില്‍ പറയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച 4 മണിയോടെയാണ് ഇരുവരെയും കാണാതായിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നും സ്‌കൂള്‍ അധികൃതര്‍ ഇവരെ താക്കീത് ചെയ്തിരുന്നുവെന്നും പോലീസ് പറയുന്നു.

ഇവരുടെ ബന്ധം കുടുംബങ്ങള്‍ അംഗീകരിക്കാതിരുന്നതാണ് ഒളിച്ചോടാന്‍ കാരണം. കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുമായി അധ്യാപിക ഒളിച്ചോടുന്ന അപൂര്‍വ സംഭവമാണെന്നും പോലീസ്
കൂട്ടിച്ചേര്‍ക്കുന്നു. പിതാവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും മൊബൈല്‍ ഫോണ്‍ കൈവശം വയ്ക്കാത്തതിനാല്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

Top