ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്യുന്ന ഗാന്ധി നഗറില്‍ ഉണ്ണിയാര്‍ച്ച എന്ന ചിത്രം നവംബര്‍ 10 ന് തിയറ്ററുകളിലേയ്ക്ക് എത്തുന്നു.
‘ഒരു മുത്തശ്ശി ഗദ’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ മനസ്സില്‍ ഇടം നേടിയ രജനി ചാണ്ടിയാണ് ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നത്.
കൂടാതെ കോട്ടയം നസീര്‍ , ഇന്നസെന്റ് ,കൊച്ചുപ്രേമന്‍,ഹരീഷ് കണാരന്‍, രമേഷ് പിഷാരടി ,നോബി,സാജു കൊടിയന്‍, സാലു കൂറ്റനാട്, മുന്ന, റോസിന്‍ ജോളി തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണി നിരക്കുന്നു.
സാജു കൊടിയന്‍ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്‍ മോഹന്‍ ആണ്.
മീഡിയാസിറ്റി ഫിലിംസിന്റെ ബാനറില്‍ നജീബ് ബിന്‍ ഹസനാണ് ഗാന്ധി നഗറില്‍ ഉണ്ണിയാര്‍ച്ച നിര്‍മ്മിച്ചിരിക്കുന്നത്.