ലോകത്തിലെ ഏറ്റവും വലിയ പ്രതിമ സ്റ്റ്യാച്ചു ഓഫ് യൂണിറ്റി ഒഎല്‍എക്‌സില്‍ വില്പ്പനയ്‌ക്കെന്ന് വ്യാജപ്രചരണം

ഗാന്ധിനഗര്‍: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റ്യാച്ചു ഓഫ് യൂണിറ്റി വില്പ്പനയ്‌ക്കെന്ന് വ്യാജപ്രചരണം. ഒഎല്‍എക്‌സിലാണ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ വില്‍പ്പനയ്‌ക്കെന്ന പരസ്യം പ്രചരിച്ചത്. കൊറോണ പ്രതിരോധത്തിനുള്ള പണം നല്‍കുവാനാണ് പ്രതിമ വില്‍ക്കുന്നതെന്നാണ് പരസ്യത്തില്‍ പറയുന്നത്.

2989 കോടിയ്ക്ക് മുകളില്‍ തുക ചെലവിട്ട് നിര്‍മിച്ച പ്രതിമയാണ് വെറും 30,000 രൂപയ്ക്ക് വില്പ്പനയ്ക്ക് വെച്ചിരിക്കുന്നത്.

അതേസമയം,പരസ്യം നല്‍കിയയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗുജറാത്തില്‍ നര്‍മദ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രതിമ, വൈറസിന്റെ പശ്ചാത്തലത്തില്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നത് വിലക്കിയിരിക്കുകയാണ്.

Top